വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ
Friday, April 26, 2024 1:52 AM IST
പു​തു​ക്കാ​ട്: വീ​ട്ടി​ൽ പ്ര​സ​വി​ച്ച അ​മ്മ​യ്ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. അ​ള​ഗ​പ്പ​ന​ഗ​ർ ത്യാ​ഗ​രാ​ജ​ർ പോ​ളി​ടെ​ക്നി​ക്കി​നു സ​മീ​പം താ​മ​സി​ക്കു​ന്ന 25കാ​രി​യാ​ണ് വീ​ട്ടി​ൽ​വ​ച്ച് ആ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ത്.

ഇന്നലെ വെ​ളു​പ്പി​ന് അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടി. ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് അ​ത്യാ​ഹി​ത സ​ന്ദേ​ശം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ 108 ആം​ബു​ല​ൻ​സി​നു കൈ​മാ​റി. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ജി​ഷ്ണു കെ. ​ഷാ​ജി, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ സി​ജി​ൻ സി. ​ലാ​സ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.

സി​ജി​ൻ ന​വ​ജാ​ത ശി​ശു​വി​ന്‍റെ പൊ​ക്കി​ൾ​കൊ​ടി വേ​ർ​പ്പെ​ടു​ത്തി ഇ​രു​വ​ർ​ക്കും പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി. ഉ​ട​ൻ തൃ​ശൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.