കു​ത്താ​മ്പു​ള്ളി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​: 26 പേർ ചികിത്സതേടി
Friday, April 26, 2024 1:52 AM IST
തി​രു​വി​ല്വാ​മ​ല: കു​ത്താ​മ്പു​ള്ളി​യി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന കും​ഭാ​ഭി​ഷേ​ക ദി​ന​ത്തി​ലെ ഗാ​ന​മേ​ള കാ​ണാ​നെ​ത്തി​യവ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി സം​ശ​യം. വ​യ​റി​ള​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് 26 പേ​ര്‍ കു​ത്താ​മ്പു​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​തേ​ടി. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ഇ​തി​ൽ 12 പേ​ര്‍ കു​ട്ടി​ക​ളാ​ണ്.

ഗാ​ന​മേ​ള​യ്ക്കി​ടെ ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ വാ​ങ്ങി​ക്ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ശാ​രീ​രി​ക​ അ​വ​ശ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. കും​ഭാ​ഭി​ഷേ​ക​ത്തി​ന് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യവ​ർക്കട​ക്കം ഛർ​ദി, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ഒ​റ്റ​പ്പാ​ല​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.