ക്രൈ​സ്ത​വ​രു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണം; ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​സ​മി​തി
Tuesday, April 23, 2024 1:16 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന ഈ ​സ​മ​യ​ത്തു വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ക്രൈ​സ്ത​വ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ക​യും ആ​ശ​ങ്ക​ക​ള്‍​ക്കു പ​രി​ഹാ​രം കാ​ണു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കു കാ​ര്യ​മാ​യ പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത​ല്ല. ക്രൈ​സ്ത​വ​ര്‍ കാ​ലാ​കാ​ല​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള്‍ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തി​ല്‍ എ​ടു​ക്കു​ന്നി​ല്ല.

ക്രൈ​സ്ത​വ​ര്‍​ക്ക് എ​തി​രാ​യി വ​ര്‍​ധി​ച്ചു​വ​രു​ന്ന വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു ത​ട​യി​ട​ണം. മാ​ത്ര​മ​ല്ല, രാ​ജ്യ​ത്താ​ക​മാ​നം ക്രൈ​സ്ത​വ​ര്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍​നി​ന്നും സം​ര​ക്ഷ​ണം ന​ല്‍​കു​വാ​നും അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​വ​ണം.

ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക, വ​ന്യ​ജീ​വി​ക​ളെ വ​നാ​തി​ര്‍​ത്തി​യി​ല്‍​ത​ന്നെ നി​ര്‍​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ സ്വീ​ക​രി​ക്കു​ക, ബ​ഫ​ര്‍ സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ല​യോ​ര​ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ക, കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്കു ന്യാ​യ​മാ​യ താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കു​ക, ക്രൈ​സ്ത​വ​രു​ടെ പി​ന്നാ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​നാ​യി സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ ശി​പാ​ർ​ശ​ക​ൾ ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ള്‍ പ്ര​ധാ​ന​മാ​യും ക്രൈ​സ്ത​വ​ര്‍​ക്കു മു​ന്നോ​ട്ടു​വ​യ്ക്കാ​നാ​യി​ട്ടു​ള്ള​ത്.
ക്രൈ​സ്ത​വ​ര്‍ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യു​ടെ വോ​ട്ടു​ബാ​ങ്ക് ആ​ണെ​ന്നും പ്ര​തി​ക​ര​ണ​ശേ​ഷി ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്നു​മു​ള്ള മി​ഥ്യാ​ബോ​ധം അ​വ​സാ​നി​പ്പി​ക്ക​ണം. മ​റി​ച്ച് ക്രൈ​സ്ത​വ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ് അ​വ​യോ​ടു ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കാ​ന്‍ വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പും പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ മാ​റ്റു​ര​യ്ക്കു​ന്ന അ​വ​സ​ര​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​നേ​താ​ക്ക​ള്‍ അ​വ​രു​ടെ ക​ട​മ​ക​ള്‍ മ​റ​ന്നു​കൊ​ണ്ട് പെ​രു​മാ​റ​രു​തെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​സ​മി​തി ചെ​യ​ര്‍​മാ​ൻ മോ​ണ്‍. വി​ല്‍​സ​ന്‍ ഈ​ര​ത്ത​റ, ഡ​യ​റ​ക്ട​ര്‍ ഫാ. ​നൗ​ജി​ന്‍ വി​ത​യ​ത്തി​ല്‍, പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ.​ടി. തോ​മ​സ്, ലീ​ഗ​ല്‍ സെ​ല്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബേ​ബി മാ​ണി​ക്ക​ത്തു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.