ദ​ർ​ശ​ന​ത്തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, April 26, 2024 1:52 AM IST
പ​ള്ളി​വ​ള​വ്: മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് സി​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഫാ. ​ജെ​യിം​സ് അ​തി​യു​ന്ത​ൻ കൊ​ടി​യേ​റ്റി.

ഇ​ന്ന​ലെ​ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കും തി​രു​ക്കർ​മ​ങ്ങ​ൾ​ക്കും ഷൈ​ജ​ൻ ക​ള​ത്തി​ൽ കാ​ർ​മി​ക​നാ​യി. ഇ​ന്നു രാ​വി​ലെ​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഫാ. ​സി​നു അ​രി​മ്പൂ​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം​ വ​ഹി​ക്കും. നാളെ വൈ​കീ​ട്ട് അ​ഞ്ചി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ പ്ര​തി​ഷ്ഠാ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ തു​ട​ങ്ങി​യ​വ ന​ട​ക്കും.

ഫാ. ​അ​രു​ൺ തെ​ക്കി​നേ​ത്ത് കാ​ർ​മി​ക​നാ​കും. തി​രു​നാ​ൾദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​നു​ള്ള ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ന്‍റ​ണി തെ​ക്കി​നേ​ത്ത് കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​ആ​ന്‍റോ ആ​ല​പ്പാ​ട​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.