മാ​സ്റ്റ​ർ പ്ലാ​ൻ: ആ​ക്ഷേ​പ​ങ്ങ​ൾ ജൂ​ണ്‍ 16 വ​രെ സ​മ​ർ​പ്പി​ക്കാം
Tuesday, May 30, 2023 12:55 AM IST
തൃ​ശൂ​ർ: മാ​സ്റ്റ​ർ പ്ലാ​ൻ സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ ഡി​വി​ഷ​ൻ സ​ഭ​ക​ളി​ൽ രൂ​ക്ഷ​മാ​യ​തോ​ടെ ത​ണു​പ്പി​ക്കാ​ൻ ഭ​ര​ണ​സ​മി​തി രം​ഗ​ത്തെ​ത്തി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മാ​സ്റ്റ​ർ​പ്ലാ​ൻ സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീയതി ജൂ​ണ്‍ 16 വ​രെ നീ​ട്ടി​യ​താ​യി മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​റി​യി​ച്ചു. കോ​ർ​പ​റേ​ഷ​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യു​ള്ള ജി​ഐ​എ​സ് അ​ധി​ഷ്ഠി​ത ക​ര​ട് മാ​സ്റ്റ​ർ​പ്ലാ​ൻ ഏ​പ്രി​ൽ 17ന് ​കേ​ര​ള ഗ​സ​റ്റി​ൽ വി​ജ്ഞാ​പ​നം ചെ​യ്തി​രു​ന്നു​വെ​ന്ന് മേ​യ​ർ വ്യ​ക്ത​മാ​ക്കി. ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് 55 ഡി​വി​ഷ​നു​ക​ളി​ലും ഡി​വി​ഷ​ൻ സ​ഭ​ക​ൾ ചേ​ർ​ന്ന് അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​വ​ര​ണം ക​ഴി​ഞ്ഞ 20 മു​ത​ൽ ന​ട​ന്നു വ​രി​ക​യാ​ണ്.
ഇ​തോ​ടൊ​പ്പം ക​ര​ട് മാ​സ്റ്റ​ർ​പ്ലാ​ൻ പ​ക​ർ​പ്പ് പ്ര​വൃ​ത്തി സ​മ​യ​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലും ല​ഭ്യ​മാ​ണ്. ക​ര​ട് മാ​സ്റ്റ​ർ​പ്ലാ​നി​ൽ താ​ൽ​പ​ര്യ​മു​ള്ള ഏ​തൊ​രാ​ൾ​ക്കും ഇ​തു സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും 16 വ​രെ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് രേ​ഖാ​മൂ​ലം എ​ഴു​തി ന​ൽ​കാ​വു​ന്ന​താ​ണ്.