വോ​ട്ടിൽ 100 നോട്ടൗട്ട്
Saturday, April 27, 2024 1:53 AM IST
പു​ത്തൂ​ർ: നൂ​റു വ​യ​സു ക​ഴി​ഞ്ഞ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ വ​ന​പാ​ല​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ഒ​ല്ലൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മാ​ന്ദാ​മം​ഗ​ലം വി​ല്ലേ​ജി​ലെ 163 ന​മ്പ​ർ ബൂ​ത്താ​യ മാ​ന്ദാ​മം​ഗ​ലം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യാ​ണ് ക​ല്യാ​ണി​ക്കുട്ടി​യ​മ്മ വോ​ട്ട് ചെ​യ്ത​ത്. കൊ​ളാം കു​ണ്ടി​ലെ മ​ന്ദാ​ര​ത്ത് വേ​ലു​ച്ചാ​മി​യു​ടെ ഭാ​ര്യ​യാ​ണ് ക​ല്യാ​ണി​ക്കുട്ടി​യ​മ്മ.85 വ​യ​സുക​ഴി​ഞ്ഞ​വ​ർ​ക്ക് വീ​ട്ടി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​ട്ടും ബൂ​ത്തി​ലെ​ത്തി വോ​ട്ടുചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം ഒ​ല്ലൂ​ർ നി​യോ​ജ​കമ​ണ്ഡ​ലം ഉ​പ​വ​ര​ണാ​ധി​കാ​രി​യും തൃ​ശൂ​ർ ഡിഎ​ഫ്ഒയു മാ​യ ര​വി​കു​മാ​ർ മീ​ണ ഐ എ​ഫ്എ​സി​നെ അ​റി​യി​ച്ച​തി​ നെതു​ട​ർ​ന്നാ​ണ് മാ​ന്ദാ​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ർ വീ​ട്ടി​ലെ​ത്തി, ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യെ വാ​ഹ​ന​ത്തി​ൽ ബൂ​ത്തി​ലെ​ത്തി​ച്ച് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.