ഒ​ല്ലൂ​ർ മേ​രി​മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ളിനു കൊ​ടി​യേ​റി
Saturday, April 27, 2024 1:53 AM IST
ഒ​ല്ലൂ​ർ: മേ​രി​മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ മേ​രി​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും സം​യു​ക്ത​തി​രു​നാ​ൾ കൊ​ടി​യേ​റി. ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചി​റ്റി​ല​പ്പി​ള്ളി കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. മേ​യ് മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.

തി​രു​നാ​ൾ​ദി​നംവ​രെ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് 5.45ന് ​ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. മേ​യ് മൂ​ന്നി​ന് വൈ​കീ​ട്ട് 5.45ന് ​തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം കൂ​ടു​തു​റ​ക്ക​ൽ, രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, പ്ര​ദ​ക്ഷി​ണം, ദീ​പാ​ല​ങ്കാ​രം സ്വി​ച്ച്ഓ​ൺ എ​ന്നി​വ​യ്ക്കു അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മേ​യ് നാ​ലി​ന് രാ​വി​ലെ 5.45ന് ​ദി​വ്യ​ബ​ലി, 7.15ന് ​ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന, പ്ര​സു​ദേ​ന്തി​വാ​ഴ്ച എ​ന്നി​വ​യ്ക്ക് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​ന്പ്, കി​രീ​ടം എ​ന്നി​വ യൂ​ണി​റ്റു​ക​ളി​ലേ​ക്കു ന​ൽ​കും. രാ​വി​ലെ ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ​സ്വീ​ക​ര​ണം, ഫാ. ​റാ​ഫേ​ൽ മു​ത്തു​പ്പീ​ടി​ക കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി 10.30ന് ​കു​ടും​ബ​യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള അ​ന്പു​പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രും.

തി​രു​നാ​ൾ​ദി​ന​മാ​യ മേ​യ് അ​ഞ്ചി​ന് രാ​വി​ലെ 5.45ന് ​ദി​വ്യ​ബ​ലി, എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് വ​ല്ലൂ​രാ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ലൂ​ർ​ദ്ദ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ജ​സ്റ്റി​ൻ പൂ​ഴി​ക്കു​ന്നേ​ൽ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ആ​ൽ​ബി​ൻ ചൂ​ണ്ട​ൽ സ​ഹ​കാ​ർ​മി​ക​നാ​കും. വൈ​കീ​ട്ട് നാ​ലി​ന് ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് ഫ്യൂ​ഷ​ൻ.

മേ​യ് ആ​റി​ന് രാ​വി​ലെ 5.45ന് ​ദി​വ്യ​ബ​ലി, 7.15ന് ​മ​രി​ച്ച​വ​ർ​ക്കു​ള്ള അ​നു​സ്മ​ര​ണ​ദി​വ്യ​ബ​ലി, ഒ​പ്പീ​സ്. വൈ​കീ​ട്ട് അ​ഞ്ചി​ന് കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മാ​യി സ്പെ​ഷ​ൽ കു​ർ​ബാ​ന, തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്. രാ​ത്രി ഏ​ഴി​ന് ടൗ​ൺ അ​ന്പ് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.

വി​കാ​രി ഫാ. ​റാ​ഫേ​ൽ വ​ട​ക്ക​ൻ, അ​സി. വി​കാ​രി ഫാ. ​ജോ​ൺ പു​ത്തൂ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​പി. പോ​ളി, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​യ് വ​ർ​ഗീ​സ്, അ​ജോ ഔ​സേ​പ്പ്, ജോ​ഷി ഫ്രാ​ൻ​സി​സ്, ബാ​ബു ഡേ​വി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.