അ​പൂ​ര്‌​വകാ​ഴ്ച​യാ​യി തീ​ര്‍​ഥ​ക്ക​ര പ്ര​ദ​ക്ഷി​ണം
Saturday, April 27, 2024 1:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഭ​ക്ത​ര്‌​ക്കും ഉ​ത്സ​വ​പ്രേ​മി​ക​ൾക്കും അ​പൂ​ര്‌​വ കാ​ഴ്ച​യാ​യി തീ​ര്‍​ഥ​ക്ക​ര പ്ര​ദ​ക്ഷി​ണം.
കു​ലീ​പി​നി തീ​ര്‍​ഥ​ക്ക​ര​യി​ലൂ​ടെ ചെ​മ്പ​ടകൊ​ട്ടി മേ​ള​ത്തോ​ടൊ​പ്പം വ​രി​വ​രി​യാ​യി ആ​ന​ക​ള്‍ ന​ട​ന്നു​പോ​കു​ന്ന​ത് ക​ലാ​സ്വാ​ദ​ക​രു​ടെ ക​ണ്ണി​ന് കു​ളി​ര്‍​മ​യേ​കു​ന്ന കാ​ഴ്ച​യാ​ണ്.

കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രോ ​ത്സ​വം രൂ​പ​ക​ല്പ​ന​ചെ​യ്തു എ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന കൊ​ച്ചി​രാ​ജാ​വ് ശ​ക്ത​ന്‍​ ത​മ്പു​രാ​ന്‍ തീ​ര്‍​ഥ​ക്ക​ര പ്ര​ദ​ ക്ഷി​ണം കാ​ണാ​ന്‍ വ​ലി​ യ ത​മ്പു​രാ​ന്‍ കോ​വി​ല​ക​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ ഇ​റ​യ​ത്ത് നി​ല്‍​ക്കാ​റു​ള്ള​താ​യും പ​റ​യ​പ്പെ​ടു​ന്നു.

സ്വ​ര്‍​ണ​നെ​റ്റി​പ്പ​ട്ട​ങ്ങ​ളും വെ​ള്ളി​ച്ച​മ​യ​ങ്ങ​ളു​മ​ണി​ഞ്ഞ 17 ഗ​ജ​വീ​ര​ന്മാ​രെ തീ​ര്‍​ഥ​ക്ക​ര​യി​ലൂ​ടെ വ​രി​വ​രി​യാ​യി കി​ഴ​ക്കേന​ട​യി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കു​ന്ന രം​ഗം കേ​ര​ള​ക്ക​ര​യി​ല്‍ മ​റ്റൊ​രി​ട​ത്തും ഇല്ല.