വീ​ടു​ക​ളി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, March 30, 2023 12:55 AM IST
തൃ​ശൂ​ർ: അം​ഗ​പ​രി​മി​ത​ർ, കി​ട​പ്പു​രോ​ഗി​ക​ൾ, ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ച്ച​വ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് മ​സ്റ്റ​റിം​ഗ് ന​ട​ത്താ​നും ആ​ധാ​ർ​കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​ക്കാ​നും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ധ​ന​വ​കു​പ്പു സെ​ക്ര​ട്ട​റി​ക്കാ​ണു ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് മ​സ്റ്റ​റിം​ഗ് ന​ട​ത്തി പെ​ൻ​ഷ​ൻ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

അം​ഗ​പ​രി​മി​ത​ർ, ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ച്ച​വ​ർ, മ​റ്റ് അ​സു​ഖ​ബാ​ധി​ത​ർ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്ക് അ​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഹോം ​മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഹോം ​മ​സ്റ്റ​റിം​ഗ് സ​ർ​വീ​സ് ചാ​ർ​ജ് സ​ർ​ക്കാ​ർ ന​ൽ​കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ കോ​വി​ഡ് കാ​ല​ത്താ​ണ് ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ഒട്ടേറെ കി​ട​പ്പു​രോ​ഗി​ക​ൾ ആ​ധാ​ർ​കാ​ർ​ഡ് കി​ട്ടാ​തെ​യും മ​സ്റ്റ​റിം​ഗ് ന​ട​ത്താ​തെ​യും ബു​ദ്ധി​മു​ട്ടു​ന്നു​ണ്ടെ​ന്നും പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക മാ​നു​ഷി​ക​പ​രി​ഗ​ണ​ന ന​ൽ​കി മ​സ്റ്റ​റിം​ഗ് കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ധ​ന​സെ​ക്ര​ട്ട​റി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. തൃശൂ​ർ വേ​ലൂപ്പാ​ടം സു​രേ​ഷ് ചെ​മ്മ​നാ​ട​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.