ക​ന​ക​മ​ല മ​ഹാ​തീ​ർ​ഥാ​ട​നം ഏ​പ്രി​ൽ ര​ണ്ടി​ന്
Wednesday, March 29, 2023 12:44 AM IST
കൊ​ട​ക​ര: തൃ​ശൂ​രി​ലെ ക​ന​ക​മ​ല കു​രി​ശു​മു​ടി നോ​ന്പു​കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ഹാ​തീ​ർ​ഥാ​ട​നം ഏ​പ്രി​ൽ ര​ണ്ടി​ന് ന​ട​ക്കു​മെ​ന്ന് തീ​ർ​ഥാ​ട​ന​കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ഷി​ബു നെ​ല്ലി​ശേ​രി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ടി​വാ​രം പ​ള്ളി അ​ങ്ക​ണ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന്
ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബെ​ന്നി ബ​ഹ്നാ​ൻ എം.​പി., സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ , കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു് അ​ന്പി​ളി സോ​മ​ൻ, ,കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​ര് റി​ജു മാ​വേ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന്് മ​ഹാ​തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ കു​രി​ശു​മു​ടി​യി​ലേ​ക്ക് മ​ല​ക​യ​റും.
വൈ​കു​ന്നേ​രം ഏ​ഴി​ന് കു​രി​ശു​മു​ടി​യി​ൽ ബി​ഷ​പ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി.​കു​ർ​ബാ​ന ന​ട​ക്കും. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബൈ​ജു അ​റ​യ്ക്ക​ൽ, കൈ​ക്കാ​ര​ൻ ബി​നോ​യ് മ​ഞ്ഞ​ളി,പി.​ആ​ർ.​ഒ ഷോ​ജ​ൻ ഡി.​വി​ത​യ​ത്തി​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ബി​ജു ചു​ള്ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.