ഭ​ക്തി​നി​ർ​ഭ​ര​മാ​യി മ​കീ​ര്യം പു​റ​പ്പാ​ട്
Wednesday, March 29, 2023 12:44 AM IST
ചേ​ർ​പ്പ്: ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മ​കീ​ര്യം പു​റ​പ്പാ​ട് ഭ​ക്തി​നി​ർ​ഭ​ര​മാ​യി ഭ​ഗ​വ​തി​യു​ടെ പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പ്, ഏ​ഴ് ഗ​ജ​വീ​ര​ൻ​മാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ്ടി​മേ​ളം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ഭ​ഗ​വ​തി പെ​രു​വ​നം തൊ​ടു​കു​ള​ത്തി​ൽ ആ​റാ​ട്ട് ന​ട​ത്തി. ചി​റ്റൂ​ർ മ​ന മു​ല്ല​യ്ക്ക​ൽ ഭ​ഗ​വ​തി​യു​ടെ മു​ന്നി​ൽ പ​റ സ്വീ​ക​ര​ണ​വും ചെ​റു ചേ​നം സെ​ന്‍റ​റി​ൽ ദേ​ശ​ത്തെ സ്വീ​ക​ര​ണ​ത്തി​നും​ശേ​ഷം അ​ന്പ​ല​പ്പി​ള്ളി മ​ന​യി​ൽ ആ​ദ്യ ഇ​റ​ക്കി​പൂ​ജ ന​ട​ത്തി. ഭ​ഗ​വ​തി സ്വ​ക്ഷേ​ത്ര​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​തോ​ടെ മ​കീ​ര്യം പു​റ​പ്പാ​ട് ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​ന​മാ​യി. വ​ർ​ണ മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു.