ജീ​വ​ധാ​ര, ക​ട​ലാ​മ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം
Saturday, March 25, 2023 12:56 AM IST
തൃ​ശൂ​ർ: മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ജീ​വ​ധാ​ര, പു​ന്ന​യൂ​ർ​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ട​ലാ​മ സം​ര​ക്ഷ​ണം പ​ദ്ധ​തി​ക​ൾ​ക്കു നൂ​ത​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി. കോ​ല​ഴി, എ​രു​മ​പ്പെ​ട്ടി, കൊ​ണ്ടാ​ഴി, എ​ള​വ​ള്ളി, മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നൂ​ത​ന പ​ദ്ധ​തി​ക​ളു​ടെ ഭേ​ദ​ഗ​തി​ക​ളും യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നൂ​ത​ന പ​ദ്ധ​തി​ക​ൾ പ​രി​ശോ​ധി​ച്ച് അ​നു​മ​തി ന​ൽ​കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല നൂ​ത​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണതേ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​രി​യാ​ട്, കൊ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എ​ൻ.​കെ. ശ്രീ​ല​ത, ഡി​ഡി​പി ബെ​ന്നി ജോ​സെ​ഫ്, ജി​ല്ലാ മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഒ.​ജി സൂ​ര​ജ, സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ പി. ​മീ​ര, മ​റ്റു ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.