കാടുകുറ്റിയിൽ കൃഷിക്ക് ഊന്നൽ
Tuesday, March 21, 2023 1:04 AM IST
കാ​ടു​കു​റ്റി: കൃ​ഷി, ആ​രോ​ഗ്യ, പ​ശ്ചാ​ത്ത​ല മേ​ഖ​ല​ക​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. അ​യ്യ​പ്പ​ൻ അ​വ​ത​രി​പ്പി​ച്ചു. 26,99,52,811 രൂ​പ വ​ര​വും 25,36,53,000 രൂ​പ ചെ​ല​വും 1,62,99,811 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
കാ​ർ​ഷി​ക ഗ്രാ​മ​മെ​ന്ന നി​ല​യി​ൽ നെ​ൽ​കൃ​ഷി കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്തേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നും നാ​ണ്യ​വി​ള​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​നു​ബ​ന്ധ മേ​ഖ​ല​ക​ൾ​ക്കു​മാ​യി 44.38 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ, സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​മു​ള്ള ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മാ​യി 27,80,000 രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
വ​നി​ത തൊ​ഴി​ൽ മേ​ഖ​ല​ക​ൾ അ​ട​ക്കം പ്രാ​ദേ​ശി​ക തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഒ​ന്പ​തു​ല​ക്ഷ​വും വി​ദ്യാ​ഭ്യാ​സ, കാ​യി​ക ഉ​ന്ന​മ​ന​ത്തി​ന് 8,40,000 രൂ​പ​യും അ​ഗ​തി​ക​ളു​ടെ ക്ഷേ​മ​ത്തി​നു 8 ല​ക്ഷ​വും, കു​ടി​വെ​ള്ള, ശു​ചി​ത്വ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യും ബ​ജ​റ്റ് വി​ഭാ​വ​നം ചെ​യ്യു​ന്നു. മാ​ലി​ന്യ​മു​ക്ത ഗ്രാ​മ​ത്തി​നാ​യി 20 ല​ക്ഷ​വും ദാ​രിദ്ര്യ ല​ഘൂ​ക​ര​ണ​ത്തി​ന് 2,42,30,000 രൂ​പ​യും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് 35,51,200 രൂ​പ​യും വ​നി​ത - ശി​ശു​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 21 ല​ക്ഷ​വും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ട​ക്കം പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​ന് 9,80,000 രൂ​പ​യും വ​യോ​ജ​ന​ക്ഷേ​മ​ത്തി​ന് ഏ​ട്ടു ല​ക്ഷ​വും യു​വ​ജ​ന​ക്ഷേ​മ​ത്തി​ന് ര​ണ്ടു ല​ക്ഷ​വും പ​ശ്ചാ​ത്ത​ല മേ​ഖ​ല​ക്ക് ഒ​രു കോ​ടി 87 ല​ക്ഷ​വും കു​ടി​വെ​ള്ള​ത്തി​ന് അ​ഞ്ചു​ല​ക്ഷ​വും മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും മ​റ്റു​മാ​യി 15 ല​ക്ഷ​വും കു​ള​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് 15 ല​ക്ഷ​വും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​യാ​യി. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷന്മാ​രാ​യ പി. ​വി​മ​ൽ കു​മാ​ർ, രാ​ഖി സു​രേ​ഷ്, മോ​ഹി​നി കു​ട്ട​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മോ​ളി തോ​മ​സ്, മേ​ഴ്സി ഫ്രാ​ൻ​സീ​സ്, ലി​ജി അ​നി​ൽ​കു​മാ​ർ, ഡാ​ലി ജോ​യ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി​ജോ ക​രേ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.