ത​ണ്ണീ​ർ പ​ന്ത​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, March 20, 2023 12:55 AM IST
കൊ​ര​ട്ടി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കൊ​ര​ട്ടി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ ദാ​ഹ​മ​ക​റ്റാ​ൻ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ണ്ണീ​ർ പ​ന്ത​ൽ ഒ​രു​ക്കു​ന്നു. ഇ​ന്ന് രാ​വി​ലെ 11ന് ​കൊ​ര​ട്ടി​യി​ലെ ഹെ​ഡ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ വ​ച്ച് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​പി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു മ​ണി വ​രെ സൗ​ജ​ന്യ​മാ​യി സം​ഭാ​രം വി​ത​ര​ണം ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കാ​ടു​കു​റ്റി: ചാ​ല​ക്കു​ടി ടൗ​ണ്‍ കോ- ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് കാ​ടു​കു​റ്റി ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കു​ന്ന ത​ണ്ണീ​ർ പ​ന്ത​ൽ കാ​ടു​കു​റ്റി ജം​ഗ്ഷ​നി​ൽ ഇ​ന്ന് രാ​വി​ലെ 10.30 ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ടു​കു​റ്റി​യി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല

കാ​ടു​കു​റ്റി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജാ​ഗ്ര​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി അ​യ്യ​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി.
എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ടി.​ജി. അ​ജി​ത സ്ത്രീ​ക​ളും സാ​ങ്കേ​തി​ക​വി​ദ്യ​യും എ​ന്ന വി​ഷ​യ​ത്തി​ലും കൊ​ര​ട്ടി സി.​ഐ.​ബി.​കെ. അ​രു​ണ്‍ സ്ത്രീ​യും സൈ​ബ​ർ സു​ര​ക്ഷ​യും എ​ന്ന വി​ഷ​യ​ത്തി​ലും ക്ലാ​സു​ക​ൾ ന​യി​ച്ചു.