ബ​ഹി​ര​കാ​ശ ദൗ​ത്യ​ത്തി​ൽ അ​ഴീ​ക്കോ​ട് സീ​തിസാ​ഹി​ബിലെ വി​ദ്യാ​ർ​ഥി​നി​ക​ളും
Thursday, February 9, 2023 12:59 AM IST
കൊടുങ്ങല്ലൂർ: ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (ഐ​എ​സ്ആ​ർ​ഒ) "ആ​സാ​ദി​സാ​റ്റ്' നാളെ ​ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തു​മ്പോ​ൾ അ​ഴീ​ക്കോ​ ട് സീ​തി സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ ഹ​യ​സെ​ക്ക​ൻഡറി സ്കൂ​ളി​ലെ വി​ദ്യാ​ർഥിനി​ക​ൾ​ക്ക് അ​ഭി​മാ​ന മു​ഹൂ​ർ​ത്ത​ം.

കോ​ഡിം​ഗി​ലും ഉ​പ​ഗ്ര​ഹ ഭാ​ഗ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലും പ​ങ്കാ​ളി​ക​ളാ​യ ഈ ​10 മി​ടു​ക്കി​ക​ൾ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ത​ത്സ​മ​യം വീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഐ​സ്‌ആ​ർഒ ​വി​ക്ഷേ​പ​ണ കേ​ന്ദ്ര​മാ​യ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍ററി​ലേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്നും ഇന്ന ലെ യാ​ത്ര തി​രി​ച്ചു. ഇവരു ടെ കൂ​ടെ അ​ധ്യാ​പ​ക​രും ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ത​ത്സ​മ​യം വീ​ക്ഷി​ ക്കും.
ഐ​എ​സ്ആ​ർ​ഒ​യും നീ​തി ആ​യോ​ഗും സം​യു​ക്ത​മാ​യി സ് പോ​ൺ​സ​ർ ചെ​യ്യു​ന്ന "ആ​സാ​ദി സാ​റ്റ് 2.0' എ​ന്ന ഉ​പ​ഗ്ര​ഹ വി​ക്ഷേ​ പ​ണം യാ​ഥാ​ർ​ഥ്യമാ​കു​ന്ന​തോ​ടെ ബ​ഹി​രാ​കാശ ദൗ​ത്യ​ത്തി​ന്‍റെ മേ​ഖ​ല​യി​ൽ പു​തി​യ ച​രി​ത്രം, സൃ​ഷ്ടി​ക്കു​ക​യാ​ണു സീ​തി​സാ​ഹി​ബ് മെ​മോ​റി​യ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മി​ടു​ക്ക​ി​ക​ൾ.

ഈ ​ദൗ​ത്യ​ത്തി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തെ 75 സ്കൂ​ളു​ക​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ക സ്കൂളാ​ണു കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഴീ​ക്കോ​ടു​ള്ള സീ​തി സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ ഹ​യ​സെ​ക്ക​ൻഡറി സ്കൂൾ.