ബ​ജ​റ്റു​ക​ൾ​ക്കെ​തി​രെ ക​രി​ദി​നം ആ​ച​രി​ക്കും: ജോ​സ് വ​ള്ളൂ​ർ
Saturday, February 4, 2023 1:11 AM IST
തൃ​ശൂ​ർ: കേ​ന്ദ്ര കേ​ര​ള ബ​ജ​റ്റു​ക​ൾ രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ൽ ര​ഹി​തർ​ക്കും നി​രാ​ശ ന​ൽ​കു​ന്ന​താ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ പ​റ​ഞ്ഞു. കേ​ന്ദ്ര ബ​ജ​റ്റ് പ​തി​വു​പോ​ലെ കോ​ർ​പ​റേ​റ്റു​ക​ളെ പ്രീ​തി​പ്പെ​ടു​ത്തു​ന്ന​താ​ണ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും കൂ​ടു​ത​ൽ നി​കു​തി ചു​മ​ത്തി​കൊ​ണ്ട് കേ​ര​ള​ത്തി​ലെ 85 ല​ക്ഷം കു​ടും​ബ​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ൽ​പി​ക്കു​ക​യാ​ണ് കേ​ര​ള ബ​ജ​റ്റി​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.
സാ​ന്പ​ത്തി​ക​ബു​ദ്ധി​മു​ട്ടി​ൽ ജ​നം ന​ട്ടം​തി​രി​യു​ന്പോ​ൾ നി​കു​തി​വെ​ട്ടി​പ്പും കേ​ര​ള​ത്തി​ലെ ധ​ന​കാ​ര്യ ഭ​ര​ണ​മെ​ന്ന​ത് ക​ട​മെ​ടു​പ്പ് മാ​ത്ര​മാ​യി അ​ധ​പ​തി​ച്ചു​വെ​ന്നും ജോ​സ് വ​ള്ളൂ​ർ പ​റ​ഞ്ഞു.
കേ​ന്ദ്ര-​കേ​ര​ള ബ​ജ​റ്റു​ക​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​നാ​യി ഇ​ന്നു ക​രി​ദി​നം ആ​ച​രി​ക്കു​മെ​ന്നും വൈ​കി​ട്ട് അ​ഞ്ചിന് മു​ഴു​വ​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.