ബാ​ഡ്മി​ന്‍റ​ണ്‍ മാ​സ്റ്റേ​ഴ്സ്: തൃ​ശൂ​ർ ചാ​ന്പ്യ​ന്മാ​ർ
Friday, February 3, 2023 1:00 AM IST
തൃ​ശൂ​ർ: കേ​ര​ള ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ന​ട​ത്തി​യ കേ​ര​ള സ്റ്റേ​റ്റ് മാ​സ്റ്റേ​ഴ്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 40 വ​യ​സ് വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ വി​ജ​യി​ച്ചു.
തൃ​ശൂ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച ഹ​രി​രാ​ജ​നും (കോ​ല​ഴി) ജ്യോ​തി​ഷും (മു​ടി​ക്കോ​ട്) ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മാ​ർ​ച്ചി​ൽ ഗോ​ വ​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു ഇ​വ​ർ പ​ങ്കെ​ടു​ക്കും.

ജ​ന​ത സാം​സ്കാ​രി​ക ക​ണ്‍​വ​ൻ​ഷ​ൻ

തൃ​ശൂ​ർ: ജ​ന​താ സാം​സ്കാ​രി​ക വേ​ദി​യു​ടെ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ടി. ജോ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡേ​വി​സ് ക​ണ്ണ​നാ​യ്ക്ക​ൽ മു​ ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ക​ണ്‍​വീ​ന​ർ സി.​ടി. ഡേ​വി​ സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ക ന​ട​ൻ മു​ണ്ടൂ​ർ സ​ണ്ണി, ജ​യ​ൻ അ​വ​ണൂ​ർ, നാ​ട​ക സം​വി​ധാ​യ​ക​ൻ പോ​ൾ സ​ൻ ചേ​റ്റു​പു​ഴ ജെ.​പി. ഒ​ള​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡേ​വി​സ് ക​ണ്ണ​നാ​യ്ക്ക​ൽ -​ ര​ക്ഷാ​ധി​കാ​രി, സി.​ടി. ഡേ​വി​സ്, എം.​കെ. നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, എ.​കെ. പ്ര​ജി​ത് ച​ന്ദ്ര​ൻ, എ​ൻ.​എ​ൻ. പ​ണി​ക്ക​ർ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, രാ​ഗേ​ഷ് രാ​ജ​ൻ, കെ.​എ​സ്. വി​നീ​ഷ്, ബെ​ന്നി ത​റ​യി​ൽ, ഷൈ​ ല​ജ ഷൈ​ലു-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടുത്തു.