ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് ഹോ​സ്പീസിന്‍റെ ശി​ലാ​സ്ഥാ​പ​ന​ം നി​ർ​വ​ഹി​ച്ചു
Wednesday, January 25, 2023 12:52 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മാ​ർ ജെ​യിം​സ് പ​ഴ​യാ​റ്റി​ൽ മെ​മ്മോ​റി​യ​ൽ ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പേ​രാ​ന്പ്ര​യി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ഹോ​സ്പീസി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, ഷിക്കാ​ഗോ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് എ​ന്നി​വർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​ണ്ണ​ന്പ​ള്ളി, അ​സി​. ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ഷാ​ജു ചി​റയ​ ത്ത്, ഫാ. ​ഡി​ബി​ൻ ഐ​നി​ക്ക​ൽ, ഫാ. ​റി​ന്‍റോ തെ​ക്കി​നി​യ​ത്ത്, പേ​രാ​ന്പ്ര വി​കാ​രി ഫാ. ​ഷാ​ജു കാ​ച്ച​പ്പ​ള്ളി, രൂ​പ​ത പ്രൊക്യുറേ​റ്റ​ർ ഫാ. ​ലി​ജോ കോ​ങ്കോത്ത്, മു​ൻ വി​കാ​രി ജ​ന​റ​ാൾ ഫാ. ​ജോ​യ് പാ​ലി​യേ​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ഏ​റ്റ​വും ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളിൽ കി​ട​ത്തി പ​രി​ച​രി​ക്കാ​നാ​യി​ട്ടാ​ണ് ഈ ​ഹോ​സ്പീസ് നി​ർ​മി​ക്കു​ന്ന​തെ​ന്ന് ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​റി​യി​ച്ചു.