അ​പ്ര​തീ​ക്ഷി​ത​ മ​ഴ​; ദേ​ശീ​യ​പാ​ത കൊ​ര​ട്ടിയി​ൽ എട്ട് അ​പ​ക​ട​ങ്ങ​ൾ
Wednesday, January 25, 2023 12:52 AM IST
കൊ​ര​ട്ടി: അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​ന്ന​ലെ പെ​യ്ത മ​ഴ​യ്ക്കി​ട​യി​ൽ ദേ​ശീ​യ​പാ​ത കൊ​ര​ട്ടി മേ​ഖ​ല​യി​ൽ എട്ട് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നു. യാ​ത്രി​ക​രി​ൽ ചി​ല​ർ​ക്കു നി​സാ​ര പ​രി​ക്കു​ക​ളേ​റ്റി​ട്ടു​ണ്ട്. ഇ​രു​പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റിനും ഏ​ഴ​ര​യ്ക്കും ഇ​ട​യി​ലാ​ണു കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക്കു​ള്ളി​ലെ മു​രി​ങ്ങൂ​രി​നും പൊ​ങ്ങ​ത്തി​നു​മി​ട​യി​ൽ തു​ട​രെ തു​ട​രെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.
ചി​റ​ങ്ങ​ര സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റി​ൽ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ച് കാ​റി​ൽ സ​ഞ്ച​രി​ച്ച യാ​ത്രി​ക​ർ​ക്കു പ​രി​ക്കേ​റ്റു. ക​റു​കു​റ്റി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി വൈ​ദ്യ​സ​ഹാ​യം ന​ൽ​കി. ഒ​ന്ന​ര മ​ണി​ക്കൂ​ർ നേ​രം മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലു​മാ​യി​രു​ന്നു.
ദേ​ശീ​യ പാ​ത​യി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യ​വും അ​മി​ത​വേ​ഗ​വും സി​ഗ്ന​ലു​ക​ളോ​ട് ഡ്രൈ​വ​ർ​മാ​ർ പു​ല​ർ​ത്തു​ന്ന അ​വ​ഗ​ണ​ന​യു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം. വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​നെ തു​ട​ർ​ന്ന് ചെ​റി​യ ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളും മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.