കാൻസർ രോഗികൾക്ക് മു​ടി ദാ​നം ചെയ്തു
Wednesday, January 25, 2023 12:50 AM IST
എ​റ​വ്: കാ​ൻ​സ​ർ മൂ​ലം മു​ടി കൊ​ഴി​ഞ്ഞു പോ​യ രോ​ഗി​ക​ൾ​ക്ക് വി​ഗ്ഗ് നി​ർ​മി​ക്കാ​നാ​യി എ​റ​വ് സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽ​പ്പ​ള്ളി ഇ​ട​വ​ക​യി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളും യു​വ​തി​ക​ളും അ​മ്മ​മാ​രും സ്വ​ന്തം മു​ടി മു​റി​ച്ച് ദാ​നം ന​ൽ​കി. ക​പ്പ​ൽ​പ്പ​ള്ളി തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് തൃ​ശൂ​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മു​ടി ദാ​നം ചെ​യ്ത​ത്. ഫാ.​ജെ​യ്സ​ൻ മു​ണ്ട​ൻ വേ​ലി മു​ടി​ക​ൾ ഏ​റ്റു​വാ​ങ്ങി. ക​പ്പ​ൽ​പ്പ​ള്ളി വി​കാ​രി ഫാ.​റോ​യ് ജോ​സ​ഫ് വ​ട​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ അ​ഞ്ജ​ലി, വി​ൻ​സെ​ന്‍റ് ചി​റ​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​തൃ വേ​ദി അം​ഗ​ങ്ങ​ൾ, കൈ​ക്കാ​രന്മാ​രാ​യ ജോ​യി കു​ണ്ടു​കു​ളം, ഫ്രാ​ൻ​സി​സ് പാ​വ​റ​ട്ടി​ക്കാ​ര​ൻ, ബി​ജു തോ​ല​ത്ത് , സി.​ഒ.​വ​ർഗീ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജ​സ്റ്റി​ൻ ആ​ന്‍റ​ണി, കേ​ന്ദ്ര​സ​മ​തി ക​ണ്‍​വീ​ന​ർ ജെ​ൻ​സ​ണ്‍ ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.