മ​ന്ത്രി​ക്കു പ​രാ​തി; ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ച്ചു
Monday, December 5, 2022 12:55 AM IST
മാ​ള: ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ക​യോ മാ​റ്റി സ്ഥാ​പി​ക്കു​ക​യോ ചെ​യ്യാ​തി​രു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ച്ചു. പു​ത്ത​ൻ​വേ​ലി​ക്ക​ര സെ​ക്‌ഷനി​ലെ പൊ​യ്യ പ​ഞ്ചാ​യ​ത്തി​ലെ പൂ​പ്പ​ത്തി മൃ​ഗാ​ശു​പ​ത്രി​യ്ക്ക് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന 100 കെ​വിഎ ​മ​ട​ത്തി​ക്കാ​വ് ട്രാ​ൻ​സ്ഫോ​ർ​മ​ർ ആ​ണ് മാ​റ്റി സ്ഥാ​പി​ച്ച​ത്.
കേ​ടു​വ​ന്ന് മൂ​ന്നു മാ​സ​ത്തോ​ള​മാ​യി​ട്ടും ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ക​യോ മാ​റ്റി സ്ഥാ​പി​ക്കു​ക​യോ ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് പൊ​തു പ്ര​വ​ർ​ത്ത​ക​ൻ ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് വി​ദ്യു​ച്ഛ​ക്തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹാ​രം കാ​ണ​മെ​ന്ന് പു​ത്ത​ൻ​വേ​ലി​ക്ക​ര കെഎ​സ്ഇ​ബി സെ​ക്ഷ​ൻ അ​സി.​എ​ൻജിനി​യ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം കേ​ടു​വ​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റി​നു പ​ക​രം പു​തി​യ​ത് സ്ഥാ​പി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.
ട്രാ​ൻ​സ്ഫോ​ർ​മ​ർ കേ​ടു​വ​ന്ന​തി​നെ തു​ട​ർ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​റ്റുസ​മീ​പ ട്രാ​ൻ​സ്ഫോ​മ​റു​ക​ളി​ൽ നി​ന്നും വൈ​ദ്യു​തി ന​ൽ​കി താ​ത്കാ​ലി​ക പ​രി​ഹാ​രം കെഎ​സ്ഇബി ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വോ​ൾ​ട്ടേ​ജ് ല​ഭ്യ​മാ​കു​ന്നി​ല്ല​യെ​ന്നും ഇ​തു മൂ​ലം ഈ ​വീ​ടു​ക​ളി​ലെ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.