ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​നു ഭ​ട്ട​തി​രി സ്മൃ​തി പു​ര​സ്കാ​രം ന​ൽ​കും
Wednesday, November 30, 2022 1:01 AM IST
വ​ട​ക്കാ​ഞ്ചേ​രി: കാ​ല​ത്തി​നു വ​ഴി​കാ​ട്ടി​യാ​യി ച​രി​ത്ര​ത്തോ​ടൊ​പ്പം ന​ട​ന്ന പി. ​ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന് ഈ ​വ​ർ​ഷ​ത്തെ വി.​കെ. നാ​രാ​യ​ണ ഭ​ട്ട​തി​രി സ്മൃ​തി പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും.
വേ​ദ പ​ണ്ഡി​ത​നും വ​ട​ക്കാ​ഞ്ചേ​രി ഗ്ര​ന്ഥ​ശാ​ല സ്ഥാ​പ​ക​രി​ൽ പ്ര​മു​ഖ​നു​മാ​യി​രു​ന്ന വി.​കെ. നാ​രാ​യ​ണ ഭ​ട്ട​തി​രി​യു​ടെ സ്മ​ര​ണ​ക്കാ​യി വ്യ​ത​സ്ത മേ​ഖ​ല​ക​ളി​ലെ പ​ണ്ഡി​ത​ശ്രേ​ഷ്ഠ​ർ​ക്ക് വ​ട​ക്കാ​ഞ്ചേ​രി ശ്രീ​കേ​ര​ള​വ​ർ​മ പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യും കോ​ഴി​ക്കോ​ട് വി.​കെ. നാ​രാ​യ​ണ​ഭ​ട്ട​തി​രി സ്മാ​ര​ക ട്ര​സ്റ്റും സം​യു​ക്ത​മാ​യി ന​ൽ​കി​വ​രു​ന്ന ഭ​ട്ട​തി​രി സ്മൃ​തി പു​ര​സ്കാ​ര​മാ​യ 10,000 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ളും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണു പു​ര​സ്കാ​രം.
ഡി​സം​ബ​ർ 10നു ​വൈ​കീ​ട്ട് വ​ട​ക്കാ​ഞ്ചേ​രി പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്നു വി.​കെ. നാ​രാ​യ​ണ ഭ​ട്ട​തി​രി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി. ​മു​ര​ളി, സെ​ക്ര​ട്ട​റി ജി. ​സ​ത്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ലീ​മാ​യി​ലെ വി​ശു​ദ്ധ റോ​സാ​യോ​ടു​ള്ള
വ​ണ​ക്കാ​ച​ര​ണം

പ​റ​പ്പൂ​ർ: പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന പ​ള​ളി​യി​ൽ വി​ശു​ദ്ധ റോ​സാ​യു​ടെ വ​ണ​ക്കാ​ചാ​ര​ണം ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10ന് ​ന​ട​ത്തു​ന്നു.
ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം തു​ട​ങ്ങി​യ അ​നു​ഗൃ​ഹീ​ത തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് പ​ട്ടി​ക്കാ​ട് ആ​ത്മ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ടോ​മി പു​ളി​ന്താ​നം കാ​ർ​മി​ക​നാ​കും.
കു​ന്പ​സാ​ര സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ. ​ആ​ന്‍റ​ണി ആ​ലു​ക്ക, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ലി​ബി​ൻ ചെ​മ്മ​ണ്ണൂ​ർ, കൈ​ക്കാ​ര​ൻ​മാ​ർ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നു.