വ​ഴു​ക്കും​പാ​റ മേ​ൽ​പ്പാ​ത​യ്ക്കു സ​മീ​പം മൂ​ന്നു​വ​രിപ്പാ​ത​ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Thursday, September 29, 2022 12:30 AM IST
പ​ട്ടി​ക്കാ​ട്: മ​ണ്ണു​ത്തി - വ​ട​ക്കു​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ വ​ഴു​ക്കും​പാ​റ മേ​ൽ​പ്പാ​ത​യ്ക്കു സ​മീ​പം പ്ര​ധാ​ന പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള മൂ​ന്നു​വ​രിപ്പാത​യു​ടെ പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. 200 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന പ​ണി​ക​ളാ​ണ് നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്നത്.

ശേ​ഷം ഈ ​ഭാ​ഗം ജി​എ​സ്ബി മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ച് ഉ​റ​പ്പി​ക്കും. ഒ​ന്നാം തു​ര​ങ്ക​ത്തി​ൽ നി​ന്നു​ള്ള മൂ​ന്നു​വ​രിപ്പാത​യു​ടെ ടാ​റി​ംഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന ഭാ​ഗം​ കൂ​ടി ടാ​റി​ംഗ് പൂ​ർ​ത്തി​യാ​യാ​ൽ ഒ​ന്നാം തു​ര​ങ്ക​ത്തി​ൽ നി​ന്നും വ​ഴ​ക്കും​പാ​റ​യി​ലേ​ക്കു മൂ​ന്നു​വ​രിപ്പാത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സാ​ധ്യ​മാ​കും. വ​ഴു​ക്കും​പാ​റ മു​ത​ൽ കു​തി​രാ​ൻ തു​ര​ങ്കം വ​രെ​യു​ള്ള ഭാ​ഗ​ത്ത് സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ഴ​ക്കും​പാ​റ സെ​ന്‍റ​റി​ൽ നി​ന്നും മേ​ൽ​പ്പാ​ത​യ്ക്കു സ​മാ​ന്ത​ര​മാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള സ​ർ​വീ​സ് റോ​ഡി​ന്‍റെ ബാ​ക്കി പ​ണി​ക​ൾ​കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.