എ​ച്ചി​പ്പാ​റ ഗ​വ. ട്രൈ​ബ​ൽ സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 28, 2022 12:52 AM IST
പു​തു​ക്കാ​ട്: പൊ​തു വി​ദ്യാ​ഭ്യാ​സവ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് എ​ച്ചി​പ്പാ​റ ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം മ​ന്ത്രി കെ.​ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എംഎ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത്ത്, വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത സു​ധാ​ക​ര​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം വി.​എ​സ്. പ്രി​ൻ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഇ.​കെ. സ​ദാ​ശി​വ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഷ​റ​ഫ് ചാ​ലി​യ​ത്തൊ​ടി, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ടി.​വി. മ​ദ​ന​മോ​ഹ​ൻ, ജോ​ജി പോ​ൾ, പ്ര​ധാ​ന​ധ്യാ​പി​ക വാ​സ​ന്തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഒ​രു കോ​ടി ചെ​ല​വി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.