ദേ​വ​സ്വം പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ൽ കൃ​ഷ്ണാ​രാ​മം പ​ദ്ധ​തി​ക്കു തു​ട​ക്ക​ം
Saturday, September 24, 2022 12:31 AM IST
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ൽ സ​മ​ഗ്ര വൃ​ക്ഷ സ​ന്പു​ഷ്ടീ​ക​ര​ണ​ത്തി​നാ​യി കൃ​ഷ്ണാ​രാ​മം പ​ദ്ധ​തി തു​ട​ങ്ങി. ആ​ന​ക്കോ​ട്ട​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ.​വി.​കെ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.​അ​പൂ​ർ​വ്വ ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​ന​മു​ള തൈ ​ന​ട്ടു കൊ​ണ്ടാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം . ആ​ന​ക്കോ​ട്ട​യ്ക്കു ചു​റ്റു​മാ​യി സ്വാ​ഭാ​വി​ക ആ​വാ​സ വ്യ​വ​സ്ഥ​യും വ​നാ​ന്ത​രീ​ക്ഷ​വും രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. വി​വി​ധ ഇ​നം വൃ​ക്ഷ​ങ്ങ​ളാ​യ ക​ട​ന്പ് ,മു​ള​ക​ൾ ,അ​ര​യാ​ൽ തു​ട​ങ്ങി​യ​വ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട്ടു​വ​ള​ർ​ത്തും.
ലാ​ത്തി മു​ള​യാ​യി​രു​ന്നു പ്ര​ധാ​ന ഇ​നം. ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ , ശ്രീ​കൃ​ഷ്ണ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൾ ഡോ: ​ഹ​രി നാ​രാ​യ​ണ​ൻ, പ്രൊ​ഫ. ഹ​രി ദ​യാ​ൽ,ഡ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രാ​യ ഏ.​കെ രാ​ധാ​കൃ​ഷ്ണ​ൻ , പ്ര​മോ​ദ് ക​ള​രി​ക്ക​ൽ, അ​സി.​മാ​നേ​ജ​ർ​മാ​രാ​യ കെ.​ജി.​സു​രേ​ഷ് കു​മാ​ർ, ലെ​ജു മോ​ൾ, ദേ​വ​സ്വം വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ചാ​രു​ജി​ത്ത് നാ​രാ​യ​ണ​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എം.​എ​ൻ. രാ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.