പോ​ലീ​സിന് മ​ഴ​ക്കോ​ട്ടു​ക​ൾ ന​ൽ​കി
Friday, June 28, 2024 4:46 AM IST
കൂ​ത്താ​ട്ടു​കു​ളം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ഴി​ക്കോ​ട്ടു​ക​ൾ കൈ​മാ​റി. ദു​ബാ​യി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ൽ പ്രോ​പ്പ​ർ​ട്ടി മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി ഇ​ൻ​ഫി​നി​റ്റി ഗ്രൂ​പ്പും കൂ​ത്താ​ട്ടു​കു​ളം നെ​റ്റ് ലി​ങ്ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡു​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി മ​ഴ​ക്കോ​ട്ടു​ക​ൾ ന​ൽ​കി​യ​ത്.

ഇ​ൻ​ഫി​നി​റ്റി ഗ്രൂ​പ്പി​ന്‍റെ മ​ഴ​ക്കോ​ട്ടു​ക​ൾ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ൻ.​എ​സ്‌. അ​നീ​ഷി​ന്‍റെ പി​താ​വ് ശ്രീ​ധ​ര​ൻ നെ​ടു​മ​ഞ്ചേ​രി​യും, നെ​റ്റ് ലി​ങ്കി​ന്‍റെ കോ​ട്ടു​ക​ൾ നെ​റ്റ് ലി​ങ്ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സി​ൽ​വെ​സ്റ്റ​ർ ജോ​സ​ഫ്, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ പോ​ൾ സ്ക​റി​യ എ​ന്നി​വ​രും ചേ​ർ​ന്ന് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി​ൻ​സ​ന്‍റ് ജോ​സ​ഫി​ന് കൈ​മാ​റി.

ഇ​രു ക​മ്പ​നി​ക​ളും ചേ​ർ​ന്ന് 50 കോ​ട്ടു​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ന​ൽ​കി​യ​ത്. എ​സ്ഐ മാ​രാ​യ പി.​ശി​വ​പ്ര​സാ​ദ്, പി.​വി. ശാ​ന്ത​കു​മാ​ർ, ജോ​ജി സെ​ബാ​സ്റ്റ്യ​ൻ, എ​എ​സ്ഐ വി​നു എ​സ് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.