ശ​ബ​രി റെ​യി​ൽ പ​ദ്ധ​തി പു​ന​രു​ജീ​വി​പ്പി​ക്കാ​ൻ ശ്ര​മി​ക്കും: മ​ന്ത്രി വി. ​അ​ബ്ദു റ​ഹ്മാ​ൻ
Friday, June 28, 2024 4:46 AM IST
പെ​രു​ന്പാ​വൂ​ർ: അ​ങ്ക​മാ​ലി - ശ​ബ​രി റെ​യി​ൽ പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ത്മാ​ർ​ത്ഥ​മാ​യി ശ്ര​മി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു റ​ഹ്മാ​ൻ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു .

പ​ദ്ധ​തി​യു​ടെ റി​വൈ​സ്ഡ് എ​സ്റ്റി​മേ​റ്റ് അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​യി പു​തി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. 2021ൽ ​പ​ദ്ധ​തി​യു​ടെ ചെ​ല​വ് 2815 കോ​ടി​യാ​യി​രു​ന്നു . അ​തി​നു​ശേ​ഷം പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത് വൈ​കി​യ​തു​കൊ​ണ്ട് പ​ദ്ധ​തി തു​ക 3811 കോ​ടി​യാ​യി ഉ​യ​ർ​ന്നു.

2001ലെ ​തു​ക​യു​ടെ പ​കു​തി സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റ് വ​ഹി​ക്കാ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്നു . പ​ക്ഷേ തു​ക അ​ധി​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് വ​ലി​യ​തോ​തി​ൽ അ​ധി​ക ബാ​ധ്യ​ത ഉ​ണ്ടാ​കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു .

അ​ധി​ക ബാ​ധ്യ​ത വ​ന്ന തു​ക കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യം . അ​തി​നു ക​ഴി​യി​ല്ലെ​ങ്കി​ൽ ഈ ​തു​ക വാ​യ്പ​യാ​യെ​ങ്കി​ലും അ​നു​വ​ദി​ക്ക​ണം എ​ന്ന ആ​വ​ശ്യം കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ വ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.