മഴക്കെടുതി: മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു
1600944
Sunday, October 19, 2025 6:30 AM IST
കട്ടപ്പന: മഴക്കെടുതികൾ ഉണ്ടായ കുന്തളംപാറ, വിടി നഗർ, കുരിശു പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, മറ്റ് റവന്യു അധികൃതർ, ജനപ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ഉണ്ടായ മഴ വ്യാപക നാശനഷ്ടമാണ് കട്ടപ്പന നഗരസഭയുടെ വിവിധ മേഖലകളിൽ ഉണ്ടാക്കിയത്.
സ്ഥിതിഗതികൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു. റവന്യു വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
മണ്ണിടിഞ്ഞ സ്ഥലങ്ങളുടെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിന് എസ്റ്റിമേറ്റ് സമർപ്പിക്കാനും നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദേശം നൽകി.
കുരിശു പള്ളി പ്രദേശത്തെ അപകടഭീഷണിയിലുള്ള എട്ട് കുടുംബങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ മന്ത്രി നിർദേശിച്ചു.