ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് വികസനസദസ്
1600940
Sunday, October 19, 2025 6:30 AM IST
ശാന്തൻപാറ: ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് വികസനസദസ് ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എം. എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഡി. തുളസിധരൻനായർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്് നിത്യ സെലിൻ, അസി. സെക്രട്ടറി കെ.സി. ഗിരീഷ്കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഉഷാകുമാരി മോഹൻകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ജിഷ ദിലീപ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ സേനാപതി ശശി, ജനപ്രതിനിധികളായ എൻ.ആർ. ജയൻ, പി.ടി. മുരുകൻ, കെ.സി. രാജു, മർച്ചന്റ്് അസോസിയേഷൻ പ്രസിഡന്റ്് ജോയി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.