അവകാശ സംരക്ഷണ യാത്രയ്ക്ക് മുരിക്കാശേരിയിൽ സ്വീകരണം നൽകും
1600573
Saturday, October 18, 2025 12:02 AM IST
ചെറുതോണി: ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് 20ന് രാവിലെ 11 ന് മുരിക്കാശേരിയിൽ പ്രൗഡോജ്ജ്വലമായ സ്വീകരണം നൽകുമെന്ന് ഭാരവാഹിക അറിയിച്ചു.
കഴിഞ്ഞ 13ന് കാസർഗോഡ് പാണത്തൂരിൽനിന്ന് ആരംഭിച്ച് 24ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ സമാപിക്കുന്ന അവകാശ സംരക്ഷണയാത്രയാണ് 20ന് മുരിക്കാശേരിയിൽ എത്തിച്ചേരുന്നത്. നീതി ഔദാര്യമല്ല- അവകാശമാണ് എന്ന മുദ്രാവാക്യവുമായാണ് യാത്ര.
മുരിക്കാശേരിയിൽ നടക്കുന്ന സ്വീകരണ യോഗം ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് മുരിക്കാശേരി യൂണിറ്റ് പ്രസിഡന്റ്് സണ്ണി കാരിശേരി അധ്യക്ഷത വഹിക്കും.
ഗ്ലോബൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, രൂപത പ്രസിഡന്റ്് ജോർജ് കോയിക്കൽ, രൂപത സെക്രട്ടറി സിജോ ഇലന്തൂർ, മുരിക്കാശേരി ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വടക്കേൽ, രൂപത ഭാരവാഹികളായ ജോർജുകുട്ടി പുന്നക്കുഴി, ടോമി കണ്ടത്തിൽ, ബെന്നി മൂക്കിലിക്കാട്ട്, ജോസഫ് ചാണ്ടി തേവർപറമ്പിൽ, സണ്ണി കരിവേലിക്കൽ എന്നിവർ പ്രസംഗിക്കും.