മുട്ടുകാട്ടിലെ മുനിയറകള്‍ സംരക്ഷിക്കാൻ ടൂറിസം പദ്ധതി
1600943
Sunday, October 19, 2025 6:30 AM IST
രാജാക്കാട്: മഹാശിലായുഗ കാലത്തെ അവശേഷിപ്പുകളായ ചിന്നക്കനാല്‍ മുട്ടുകാട്ടിലെ മുനിയറകള്‍ സംരക്ഷിക്കുന്നതിനും മലമുകളിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് ടൂറിസം പദ്ധതി തയാറാക്കി. പ്രപ്പോസല്‍ തയാറാക്കി ഗ്രാമ പഞ്ചായത്ത്, ഡിടിപിസിക്ക് കൈമാറി.
മുട്ടുകാട് പാടശേഖരത്തിന്റെ മനോഹര കാഴ്ചയും ഒപ്പം കോടമഞ്ഞും വീശിയടിക്കുന്ന കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. അധികൃതരുടെ ശ്രദ്ധ ഇവിടേയ്ക്കെത്താത്തതിനാല് മേഖല സാമൂഹ്യവിരുടെ താവളവുമായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ക്കൂടിയാണ് പഞ്ചായത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പദ്ധതി നടപ്പിലായാല്‍ ഉള്‍ഗ്രാമ പ്രദേശമായ മുട്ടുകാടിന്റെ സമഗ്രമായ വികസനത്തിനും ഇത് വഴിതെളിക്കും.