റവന്യു ക്വാർട്ടേഴ്സ് ഉദ്ഘാടനം ഇന്ന്
1576940
Friday, July 18, 2025 11:34 PM IST
ഇടുക്കി: പൈനാവിൽ നിർമിച്ച റവന്യു സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം 3.30ന് മന്ത്രി കെ. രാജൻ നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.
റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പ്രകാരമുള്ള പദ്ധതിക്ക് 12 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 32 ക്വാർട്ടേഴ്സുകളിൽ 28 എണ്ണം നിർമാണം പൂർത്തീകരിച്ചു. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ പി.ജെ. ജോസഫ്, എം.എം. മണി, വാഴൂർ സോമൻ, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാ കളക്ടർ വി.വിഗ്നേശ്വരി എന്നിവർ പ്രസംഗിക്കും.