വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
1576656
Friday, July 18, 2025 3:53 AM IST
ഏഴല്ലൂർ: സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. സാജൻ ചിമ്മിണിക്കാട്ട് അധ്യക്ഷത വഹിച്ചു.
പൂർവ വിദ്യാർഥിയും സൗണ്ട് എൻജിനിയറുമായ ബേബിച്ചൻ പോൾ ഉദ്ഘാടനം ചെയ്തു. തൊടുപുഴ സബ് ഇൻസ്പെക്ടർ വി.എ. ബിജു ക്ലാസ് നയിച്ചു.പ്രധാനാധ്യാപിക സൗമ്യ എസ്. നെടുങ്ങാട്ട്, പിടിഎ പ്രസിഡന്റ് ജോർജ് തണ്ടേൽ, സ്കൂൾ വിദ്യാരംഗം ക്ലബ് കോ-ഓർഡിനേറ്റർ റിയ മാത്യു എന്നിവർ പ്രസംഗിച്ചു.