ദേശീയപാത നിർമാണം: പിന്തുണ അറിയിച്ച് യാക്കോബായ സഭ
1576666
Friday, July 18, 2025 3:54 AM IST
അടിമാലി: ദേശീയപാത - 85ന്റെ നിർമാണ പ്രതിസന്ധിയിൽ പരസ്യ പ്രതിഷേധവുമായി യാക്കോബായ സഭ. 31ന് എൻ എച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ മാർച്ചിന് എല്ലാവിധ പിന്തണയുമുണ്ടാകുമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് അടിമാലിയിൽ അറിയിച്ചു.
ദേവാലയങ്ങളിൽ പ്രതിഷേധ ധർണയുമായി ബന്ധപ്പെട്ട സർക്കുലർ വായിക്കുമെന്നും സമരസമിതിക്കൊപ്പം നിന്ന് പ്രതിഷേധത്തിനിറങ്ങുമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.വിഷയത്തിൽ രാഷ്ട്രീയ ഭിന്നത മറന്ന് എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധിക്കണമെന്നും നിയമ സംവിധാനത്തെപോലും വനംവകുപ്പുദ്യോഗസ്ഥർ വെല്ലുവിളിക്കുന്നുവെന്നതിനു തെളിവാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും മെത്രാപ്പോലീത്ത അറിയിച്ചു.