ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറ്റ്
1576929
Friday, July 18, 2025 11:34 PM IST
ഭരണങ്ങാനം: സഹനങ്ങളെ ആത്മബലിയായി അര്‍പ്പിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 11.15ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലും സന്നിഹിതനായിരിക്കും. തുടര്‍ന്ന് 11.30ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
പ്രധാന തിരുനാളായ 28 വരെ കബറിട പള്ളിയില്‍ രാപകല്‍ പ്രാര്‍ഥനകള്‍ക്ക് സൗകര്യമുണ്ടാകും. രാവിലെ 5.30 മുതല്‍ വൈകുന്നേരം ഏഴു വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.
എല്ലാ ദിവസും വൈകുന്നേരം 6.15ന് ജപമാലപ്രദക്ഷിണമുണ്ടായിരിക്കും. തിരുനാള്‍ ദിനമായ ഇന്നു മുതല്‍ കബറിട പള്ളിയിൽ തീര്‍ഥാടകരാല്‍ നിറയും. വിവിധ ദേശങ്ങളില്‍നിന്ന് നാനാജാതിമതസ്തരായ പതിനായിരങ്ങള്‍ അനുഗൃഹവും ആശ്വാസവും ചൊരിയുന്ന വിശുദ്ധയുടെ മാധ്യസ്ഥം തേടി ഭരണങ്ങാനത്തെത്തും.