കു​ട്ടി​ക്കാ​നം: മ​രി​യ​ൻ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​ഗ്രി വി​ദ്യാ​ർഥി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഫീ​ൽ​ഡ് വി​സി​റ്റ് ഇ​ത്ത​വ​ണ "ആ​ന വ​ണ്ടി​യി​ലെ’ ഫീ​ൽ​ഡ് വ​ർ​ക്ക് കാ​ര്യം കൂ​ടി ആ​യി​രു​ന്നു.

കെ​എ​സ്ആ​ർടി​സി ആ​വി​ഷ്ക​രി​ച്ച ചാ​ർ​ട്ടേ​ഡ് സ​ർ​വീ​സി​ന്‍റെ സാ​ധ്യ​ത മ​ന​​സി​ലാ​ക്കി​യ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഈ ​സെ​മ​സ്റ്റ​റി​ലെ ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ കെ​എ​സ്ആ​ർടിസി ചാ​ർ​ട്ടേ​ഡ് സ​ർ​വീ​സ് വ​ഴി ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

കു​മ​ളി കെ​എ​സ്ആ​ർടിസി ഡി​പ്പോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പൂ​ർ​ണ പി​ന്തു​ണ​യും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി ഈ ​ഉ​ദ്യ​മ​ത്തെ കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലുള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ സ​ന്ദ​ർ​ശി​ച്ച് അ​വി​ട​ത്തെ സോ​ഷ്യ​ൽ വ​ർ​ക്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഠി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ തു​ട​ർ​ന്നും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ തീ​രു​മാ​ന​മെ​ന്ന് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​ജെ. ജ​സ്റ്റി​ൻ, ഫീ​ൽ​ഡ് വ​ർ​ക്ക് കോ​-ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​ജോ​ബി ബാ​ബു, വി​ശാ​ഖ് മോ​ഹ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.