ഉമ്മൻ ചാണ്ടി അനുസ്മരണം
1576662
Friday, July 18, 2025 3:53 AM IST
തൊടുപുഴ: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ , ടി.ജെ.പീറ്റർ, ജോയി മൈലാടി, ജാഫർഖാൻ മുഹമ്മദ്, കെ.ജി. സജിമോൻ, പി.വി.അച്ചാമ്മ, സി.എസ്. മഹേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, റോബിൻ മൈലാടി എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ: മുനിസിപ്പൽ വൃദ്ധസദനത്തിൽ കോണ്ഗ്രസ് മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റി നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം മുൻ ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.എച്ച്.സജീവ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. ദീപക് മുഖ്യപ്രഭാഷണം നടത്തി. ടി.ജെ. പീറ്റർ, ചാർളി ആന്റണി, ജാഫർ ഖാൻ മുഹമ്മദ്, രാജു ഓടയ്ക്കൽ, ജോർജ് തന്നിക്കൽ, വി.ജി. സന്തോഷ് കുമാർ, കെ.എം. ഷാജഹാൻ, ജോർജ് ജോണ്, ടോണി തോമസ്, നിതിൻ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.