നക്ഷത്രത്തിളക്കത്തിൽ വണ്ടമറ്റം സെന്റ് ജോർജ് പള്ളി
1485460
Monday, December 9, 2024 3:36 AM IST
വണ്ടമറ്റം: ക്രിസ്മസിന്റെ വരവറിയിച്ച് നക്ഷത്ര ശോഭയിൽ തിളങ്ങി വണ്ടമറ്റം സെന്റ് ജോർജ് ദേവാലയം. 120 ഓളം ചെറുതും വലുതുമായ നക്ഷത്രങ്ങളാണ് ദൈവ പുത്രന്റെ തിരുപ്പിറവിയെ വരവേൽക്കാനായി ദേവാലയമുറ്റത്ത് ഒരുക്കിയിരിക്കുന്നത്.
മൂന്നാഴ്ചത്തെ പരിശ്രമ ഫലമായാണ് ഈ നക്ഷത്രക്കൂട്ടങ്ങളെ അണിയിച്ചൊരുക്കിയതന്ന് വികാരി ഫാ. ജയ്സണ് നിരവത്ത് പറഞ്ഞു. ദേവാലയത്തിന് മുകളിലായി നിർമിച്ച കൂറ്റൻ നക്ഷത്രവും സജ്ജമാക്കിയിട്ടുണ്ട്. ഇടവകാംഗങ്ങളായ ഷിജി മാത്യു, കെ.ജെ. ഫ്രാൻസിസ്, ബിനോയി പഠിക്കപ്പറന്പിൽ,
ടിജോ എലുവാലുങ്കൽ, നവീൻ മാത്യു, അമൽ അലോഷ്യസ്, ബിനു വട്ടക്കുന്നേൽ, കൈക്കാരന്മാരായ ജയിംസ് കോട്ടൂർ, ജെത്സണ് പന്തക്കയ്ൽ എന്നിവരുടെ നേതൃത്വത്തിലാണ് നക്ഷത്രങ്ങളെ മനോഹരമായി തയാറാക്കിയത്.
കണ്ണിനും മനസിനും കുളിർമ പകരുന്ന മനോഹര ദൃശ്യം കാണാൻ കുട്ടികളും മുതിർന്നവരും അടക്കം ഒട്ടേറെ പേരാണ് പള്ളിയിലേക്ക് എത്തുന്നത്.