സോഫ്റ്റ് ബോൾ ചാന്പ്യൻഷിപ്പ്: സംഘാടകസമിതി രൂപീകരിച്ചു
1599189
Sunday, October 12, 2025 11:40 PM IST
തൊടുപുഴ: മുപ്പതാമത് സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ സംസ്ഥാന ചാന്പ്യൻഷിപ്പിന് മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു. ന്യൂമാൻ കോളജിൽ നടന്ന യോഗത്തിൽ ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, ഫാ. ഏബ്രഹാം നിരവത്തിനാൽ, ജില്ലാ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് ടോംസ് റോണി, സോഫ്റ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിനു വി. ജോസ്, സെക്രട്ടറി എബിൻ വിൽസണ്‍, അഡ്വ. പി. അനീഷ്, ഡേവിസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ -രക്ഷാധികാരി, നഗരസഭാ ചെയർമാൻ കെ. ദീപക് -ചെയർമാൻ, മുഹമ്മദ് ഫൈസൽ, പി.പി. ജോയ് -കണ്‍വീനർമാർ, എൻ.ഐ. ബെന്നി, ബ്ലെയ്സ് ജി. വാഴയിൽ, സി.കെ. നവാസ് -വൈസ് ചെയർമാന്മാർ, അനീഷ് ഫിലിപ്പ് -ട്രഷറർ, മോണ്‍. പയസ് മലേക്കണ്ടത്തിൽ - ഉപരക്ഷാധികാരി, പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, ബർസാർ ഫാ. ഏബ്രഹാം നിരവത്തിനാൽ -മുഖ്യ സംഘാടകൻ എന്നിവരെ തെരഞ്ഞെടുത്തു.
നവംബർ 14 മുതൽ 27 വരെ ന്യൂമാൻ കോളജ് ഗ്രൗണ്ടിലും മുതലക്കോടം സെന്റ് ജോർജ് എച്ച്എസ്എസ് ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽനിന്നായി അഞ്ഞൂറോളം താരങ്ങൾ പങ്കെടുക്കും.