അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു നേ​രേ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. ഭൂ​വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചെ​ന്നും ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍നി​ന്നു ജ​നശ്ര​ദ്ധ തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​തി​ക്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​മാ​ലി​യി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു നേ​രേ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ദേ​ശീ​യ​പാ​ത - 185ല്‍ ​അ​ടി​മാ​ലി ഇ​രു​ന്നൂ​റേ​ക്ക​റി​നു സ​മീ​പ​മാ​ണ് മ​ന്ത്രി​യു​ടെ വാ​ഹ​നം ക​ട​ന്നുപോ​കു​ന്പോ​ൾ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി​യു​മാ​യെത്തി പ്ര​തി​ഷേ​ധി​ച്ച​ത്.​ ക​രി​ങ്കൊ​ടി​യു​മാ​യി മ​ന്ത്രി​യു​ടെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രേയെ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ഇ​ട​പെ​ട്ട് നീ​ക്കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ഷി​ന്‍​സ് ഏ​ലി​യാ​സ്, അ​നി​ല്‍ ക​ന​ക​ന്‍, അ​ല​ന്‍ നി​ധി​ന്‍ സ്റ്റീ​ഫ​ന്‍, അ​മ​ല്‍ ബാ​ബു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.