പോക്സോ കേസിൽ അറസ്റ്റിൽ
1460838
Monday, October 14, 2024 2:24 AM IST
കട്ടപ്പന: വിവിധ സ്കൂളുകളിൽ കരാട്ടെ അധ്യാപകനായ പാസ്റ്ററെ പോക്സോ കേസിൽ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ (സണ്ണി - 51) ആണ് അറസ്റ്റിലായത്. പ്രതി ഹൈറേഞ്ചിൽ വിവിധ സ്കൂളുകളിൽ കരാട്ടെ പഠിപ്പിക്കുന്നുണ്ട്.
പാസ്റ്ററാണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം എട്ടാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയുമായെത്തി കരാട്ടേ ക്യാമ്പിന്റെ പേരിൽ കട്ടപ്പന നഗരത്തിലെ ലോഡ്ജിൽ ഇയാൾ മുറിയെടുത്തു. കട്ടപ്പന സിഐ ആണെന്ന് ലോഡ്ജ് നടത്തിപ്പുകാരെ പരിചയപ്പെടുത്തിയാണ് മുറിയെടുത്തത്.
സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ കൂടെയുള്ളത് മകളാണെന്നു പറഞ്ഞ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലിൽ കൂടെയുള്ളത് മകളല്ലെന്നു പോലീസിനു വിവരം ലഭിച്ചു.
തുടർന്നാണ് പ്രതിക്കെതിരേ പോലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.