അടിമാലി മച്ചിപ്ലാവ് സ്കൂൾപടിക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു; ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്കു പരിക്ക്
1460680
Saturday, October 12, 2024 2:45 AM IST
അടിമാലി: അടിമാലി മച്ചിപ്ലാവ് സ്കൂൾപടിക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു. എറണാകുളം പള്ളുരുത്തി സ്വദേശികളായ വൈശാഖ്(32), ആര്യ(28), വാഹനത്തിന്റെ ഡ്രൈവർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വൈശാഖിനും ആര്യക്കും തലക്ക് പരിക്കേറ്റിട്ടുണ്ട്.
രിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ സന്ദർശിച്ച മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.