45 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി
1460678
Saturday, October 12, 2024 2:41 AM IST
ചെറുതോണി: വീട്ടിൽ സൂക്ഷിച്ചിരുന്ന 45 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എം.പി. പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മങ്കുവ കൊച്ചുകേരളംകരയിൽ വാഴപ്പിള്ളിൽ സിബി മാത്യുവിന്റെ വീട്ടിൽനിന്നാണ് കോട കണ്ടെടുത്തത്.
എക്സൈസ് സംഘത്തെ കണ്ട് സിബി ഓടി രക്ഷപ്പെട്ടു. സിബിയെ പ്രതിയാക്കി കേസെടുത്തു. പ്രതി വീടു കേന്ദ്രീകരിച്ച് ചാരായം വാറ്റി വിൽപ്പന നടത്തുന്നതായി എക്സൈസ് ഇൻസ്പെക്ടർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സൈജുമോൻ ജേക്കബ്, പ്രിവന്റീവ് ഓഫീസർമാരായ സി.എൻ. ജിൻസൺ, ബിനു ജോസഫ്, സിവിൽ എക്സൈസ് ഓഫീസർ ആൽബിൻ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു വേലായുധൻ, ഡ്രൈവർ അഗസ്റ്റിൻ തോമസ് എന്നിവർ പങ്കെടുത്തു.