ടിപ്പർ ലോറി പിറകോട്ടുരുണ്ട് വീടിനു മുകളിലേക്കു മറിഞ്ഞു
1460670
Saturday, October 12, 2024 2:41 AM IST
അടിമാലി: ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി തനിയെ പിറകോട്ടുരുണ്ട് വീടിനു മുകളിലേക്കു മറിഞ്ഞു. അടിമാലി കൂമ്പൻപാറ താഴത്തുവീട്ടിൽ വിത്സന്റെ വീടിനു മുകളിലേക്കാണ് ടിപ്പർലോറി മറിഞ്ഞത്.
ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ദേശീയപാത നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ടിപ്പര്‍ ലോറി പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് വീടിന് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു.
അപകടസമയത്ത് വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. ദേശീയപാതയില്‍ വലിയ തിരക്കുള്ള സമയത്തായിരുന്നു വാഹനം പിറകോട്ടുരുണ്ടു വന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.