ഷെവ. തര്യത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം നടത്തി
1460530
Friday, October 11, 2024 6:22 AM IST
കോതമംഗലം: സമുദായത്തിന്റെ അവകാശങ്ങൾക്കായി പോരാടിയ നേതാവും കത്തോലിക്ക കോണ്ഗ്രസ് ആദ്യകാല പ്രസിഡന്റുമായിരുന്ന ഷെവ. തര്യത് കുഞ്ഞിത്തൊമ്മൻ അനുസ്മരണദിനം നടത്തി. കത്തോലിക്ക കോണ്ഗ്രസ് കോതമംഗലം രൂപത സമിതിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം.
രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ പുഷ്പാർച്ചന നടത്തി. ഡയറക്ടർ റവ.ഡോ. മാനുവൽ പിച്ചളക്കാട്ട് പ്രാർഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
രൂപത ഭാരവാഹികളായ മത്തച്ചൻ കളപ്പുരയ്ക്കൽ, അഡ്വ. തന്പി പിട്ടാപ്പിള്ളിൽ, അഡ്വ.വി.യു. ചാക്കോ വറങ്ങലക്കുടിയിൽ, തോമസ് കുണിഞ്ഞി, ജോർജ് മങ്ങാട്ട്, ഷൈജു ഇഞ്ചയ്ക്കൽ, ബേബിച്ചൻ നിധീരിക്കൽ, ജോർജ് കുര്യാക്കോസ് ഒലിയപ്പുറം, ബിജു വെട്ടിക്കുഴ, ജിജി പുളിക്കൽ, ബിന്ദു ജോസ് ഉൗന്നുകല്ലേൽ, മേരി ആന്റണി കൂനംപാറയിൽ, ജോസ് പുതിയേടം, ഐപ്പച്ചൻ തടിക്കാട്ട്, അഡ്വ.ജോസ് ഇലഞ്ഞിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.