വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
1460131
Thursday, October 10, 2024 12:37 AM IST
തൊടുപുഴ: വീടിനുള്ളിൽ വയോധികനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. മുതലക്കോടം അടന്പ്കുളത്ത് ആന്റണി(67) യെ ആണ് ഉണ്ടപ്ലാവ് രണ്ടുപാലത്തിനു സമീപത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. കൈ ഞരന്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. കൂടാതെ വീട്ടിനുള്ളിലെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് വയർ വലിച്ചെടുത്ത് ശൗചാലയത്തിലെ പ്ലഗ് പോയിന്റിലേക്ക് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിവച്ചിരുന്നു.
സമീപവാസി എത്തി നോക്കി വിളിച്ചെങ്കിലും മറുപടി ഇല്ലാത്തതിനെത്തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ശൗചാലയത്തിന്റെ വാതിൽ തുറന്നാണ് അകത്തു കയറിയത്.
ഇയാൾ തനിച്ചായിരുന്നു താമസിച്ചിരുന്നത്. മകൻ ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. രണ്ട് വർഷം മുന്പ് പക്ഷാഘാതം വന്നതിനാൽ ജോലി ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ആന്റണി. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകും.