കോടയും വാറ്റുപകരണങ്ങളുമായി ഗൃഹനാഥൻ പിടിയിൽ
1460125
Thursday, October 10, 2024 12:37 AM IST
കോടിക്കുളം: ചാരായ നിർമാണത്തിനു സൂക്ഷിച്ചിരുന്ന വാറ്റുപകരണങ്ങളും കോടയും വീട്ടിൽ സൂക്ഷിച്ച ഗൃഹനാ ഥനെ പോലീസ് പിടികൂടി. കോടിക്കുളം പാറപ്പുഴ ആലപ്പാട്ട് ജോസ് മാത്യു (67)വിനെയാണ് കാളിയാർ പോലീസ് അറസ്റ്റു ചെയ്തത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ ത്തുടർന്നായിരുന്നു പരിശോധന.
ബുധനാഴ്ചയാണ് പരിശോധന. ജോസിന്റെ ഇരുനില വീടിന്റെ ഇടനാഴിയിലും മുറിയിലുംനിന്നാണ് ഉപകരണങ്ങളും കോടയും കണ്ടത്തിയത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. എസ്ഐമാരായ സാബു കെ.പീറ്റർ, പി.കെ.സലീൽ, ജോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.