കേരള കോണ്‍ഗ്രസ്-എം ജന്മദിനം ആഘോഷിച്ചു
1460113
Thursday, October 10, 2024 12:37 AM IST
മൂലമറ്റം: കേരള കോണ്‍ഗ്രസ്എം അറക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 60-ാം ജ·ദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് ടോമി നാട്ടുനിലവും, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം അംഗം ക്രിസ്റ്റി കൊറ്റനാലും ചേർന്ന് പതാക ഉയർത്തി. തുടർന്ന് മണ്ഡലം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ടോമി കുന്നേൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി സിബി മാളിയേക്കൽ, പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് സാജു കുന്നേ മുറി, പഞ്ചായത്തംഗങ്ങളായ സുബിജോമോൻ, സിനി തോമസ് എന്നിവർ ചേർന്ന് പാർട്ടിയിലെ മുതിർന്ന അംഗമായ കുന്നത്ത് കൊച്ചേട്ടനെ പൊന്നാട അണിയിച്ച് ആദരിച്ചു.
റോയി കല്ലറങ്ങാട്ട്, ബേബി കുഴിഞ്ഞാലിൽ, അജിൽ പനച്ചിക്കൽ, ഐസക് കുളത്തിനാൽ, അമൽ കുഴിക്കാട്ടുകുന്നേൽ,ജോസ് എടക്കര, സേവ്യർ കാട്ടിപ്പറന്പിൽ, വത്സ സതീശൻ, ടോം എട്ടാനി, സൈമണ്‍, റോബിൻ തട്ടാപറന്പിൽ, ജിജോ കാരക്കാട്ട്, സജി അട്ടപ്പാട്ട്, കുട്ടിച്ചൻ എട്ടാനി തുടങ്ങിയവർ പ്രസംഗിച്ചു.