കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴു
1459872
Wednesday, October 9, 2024 6:00 AM IST
കട്ടപ്പന: കട്ടപ്പന ഇടുക്കിക്കവലയിലെ ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു. കട്ടപ്പന ഇടുക്കിക്കവല മഹാരാജ ഹോട്ടലിൽ തിങ്കളാഴ്ച വൈകുന്നേരം വിളമ്പിയ കപ്പ ബിരിയാണിയിലാണ് ജീനുള്ള പുഴുവിനെ കണ്ടതായി പരാതി ഉയർന്നത്.
കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാൽ ഹോട്ടൽ അടുക്കള വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയതിനാൽ ഹോട്ടൽ ഉടമയ്ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നൽകുമെന്ന് കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.