തേനിയിൽ ബൈക്കിൽ ഇടിച്ച ബസിന് തീപിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു
1459661
Tuesday, October 8, 2024 6:46 AM IST
കുമളി: തമിഴ്നാട് തേനിക്കു സമീപം ഉപ്പുകോട്ടൈവിളക്കിൽ ബൈക്കിലിടിച്ച് ബസിന് തീപിടിച്ചു. ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ തേനി ബൊലേന്ദർപുരം വടക്ക് സ്വദേശി അരശാങ്കം (55) പൊള്ളലേറ്റു മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം.
തേനിയിൽനിന്നു കന്പത്തിനു വരികയായിരുന്ന സ്വകാര്യബസ് ബൈക്കിലിടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിയാണ് തീപിടിത്തമുണ്ടായത്. ബസ് പൂർണമായും കത്തിനശിച്ചു. ബസ് യാത്രക്കാർക്ക് പരിക്കില്ല.